സംസ്ഥാന ഗവൺമെന്റിന്റെ വിദ്യാകിരണം പദ്ധതിയിലേക്ക് ഗ്ലോബൽ കേരള ഇനിഷിയേറ്റീവ് കേരളീയം 100 ടാബുകൾ നൽകി

പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ കേരളീയം ചെയർമാനും രാജ്യ സഭാംഗവുമായ പി.വി അബ്ദുൽ വഹാബ് എം പി 100 ടാബുകൾ കൈമാറി. സംഘടനയുടെ വർക്കിങ് ചെയർമാൻ ജി രാജ മോഹൻ സെക്രട്ടറി ജനറൽ എൻ.ആർ ഹരികുമാർ വൈസ് ചെയര്മാന്മാരായ സരോഷ് പി എബ്രഹാം മുരുകൻ ട്രെഷറർ എസ് ആർ ശക്തിധരൻ അന്താരാഷ്ട്ര ലയ്സൺ സെക്രട്ടറി ലാലു ജോസഫ് എന്നിവർ പങ്കെടുത്തു