ബാബു സ്റ്റീഫൻ ഫൊക്കാന പ്രസിഡൻറ്

ഫ്ലോറിഡ : അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ (ഫെഡറേഷൻ ഓഫ് കേരള അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക ) പുതിയ പ്രസിഡന്റായി ഡോ . ബാബു സ്റ്റീഫനെ ഫ്ലോറിഡയിൽ നടന്ന വാര്ഷികസമ്മേളനം തിരഞ്ഞെടുത്തു. രണ്ട് വർഷത്തേക്കാണ് ഭാരവാഹിത്വം . വാഷിംഗ്ടൺ ഡി സി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖവ്യവസായിയും സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനുമാണ് ബാബു സ്റ്റീഫൻ . ഇന്തോ-അമേരിക്കൻ പ്രസ്സ് ക്ലബിന്റെ മുൻ പ്രസിഡന്റായിരുന്നു . പോൾ ചെയ്ത 284 വോട്ടിൽ 202 വോട്ടു നേടിയാണ് സ്റ്റീഫന്റെ വിജയം

You may also like...