ഓൺലൈൻ പഠന ഉപകരണം വിതരണം ചെയ്തു.
നിർധനരായ വിദ്യാർത്ഥികൾക്ക് കേരളീയം നൽകി വരുന്ന സഹായത്തിന്റെ ഭാഗമായി തിരുവനന്തപുരം നെയ്യാറ്റിൻകര നിംസ് ഹോസ്പിറ്റലിലെ “നെയ്യാറ്റിൻകര പെൻഷൻ സ്കീമിൽ ” ഉൾപ്പെട്ട ബുദ്ധിമാന്ദ്യം സംഭവിച്ചതും, കാഴ്ച്ച പരിമിതരുമായ 10 വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് ആവശ്യമായ ഇലക്ട്രോണിക് ടാബുകൾ വിതരണം ചെയ്തു. നിംസ് ഹോസ്പിറ്റലിലെ ഡെന്റൽ കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ കേരളീയം വർക്കിംഗ് ചെയർമാൻ ശ്രീ. ജി. രാജമോഹൻ, നിംസ് എം. ഡി ശ്രീ. ഫൈസൽ ഖാൻ, സർവോദയസെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. ഡോ. ശാന്തൻ ചരുവിൽ എന്നിവർ കുട്ടികൾക്ക് ടാബുകൾ വിതരണം ചെയ്തു. കേരളീയം സെക്രട്ടറി ജനറൽ എൻ. ആർ. ഹരികുമാർ, നിംസ് ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഡോ. സാദിഖ് ഹുസൈൻ എന്നിവർ പങ്കെടുത്തു.