പ്രതിരോധശേഷി കുറവുള്ള വിദ്യാർഥികൾക്ക് കേരളീയം പഠനോപകരണങ്ങൾ വിതരണം ചെയ്തു
സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന TDNP+ Care & Support സെന്ററിലെ 60 വിദ്യാർത്ഥികൾക്ക് ബാഗ്, കുട, നോട്ടുബുക്ക്, ടിഫിൻ ബോക്സ് എന്നിവയടങ്ങിയ പഠനോപകരണങ്ങൾ TDNP+ Care & Support സെന്ററിന്റെ കുമാരപുരത്തെ ഓഫിസിൽ നടന്ന ചടങ്ങിൽ കേരളീയം ഇന്റർനാഷണൽ ലയസൺ സെക്രട്ടറി ശ്രീ. ലാലു ജോസഫ് വിതരണം ചെയ്തു. TDNP+ കോർഡിനേറ്റർ സലിം പരീതുകുഞ്ഞ്, YWCA പ്രസിഡന്റ് എലിസബത്ത് സബീന ജോർജ് തുടങ്ങിയവർ പങ്കെടുത്തു. കേരളീയത്തിന്റെ “വിദ്യാജ്യോതി” പദ്ധതിയിൽ ഉൾപെടുത്തിയാണ് കുട്ടികൾക്ക് സഹായം നൽകിയത്.








