മത്സ്യതൊഴിലാളി മേഖലയിലെ കുട്ടികൾക്ക് ഇലക്ട്രോണിക് ടാബുകൾ വിതരണം ചെയ്തു.

തിരുവനന്തപുരം : വിഴിഞ്ഞം മേഖലയിലെ മത്സ്യതൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള SSLC, PLUS TWO, DEGREE, CIVIL SERVICE പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച തിരഞ്ഞെടുക്കപ്പെട്ട 50 കുട്ടികൾക്ക് കേരളീയം ‘വിദ്യാജ്യോതി” പദ്ധതിയിൽ ഉൾപ്പെടുത്തി 50 ഇലക്ട്രോണിക് ടാബുകൾ വിതരണം ചെയ്തു.

14/06/2023-ൽ വിഴിഞ്ഞം അർച്ചന ഓഡിറ്റോറിയത്തിൽ വെച്ച് എം. അലിയാർ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച “തിളക്കം -2023” എന്ന പരിപാടിയിൽ വെച്ച് കേരളീയം സെക്രട്ടറി ജനറൽ ശ്രീ. എൻ. ആർ. ഹരികുമാർ നവകേരള മിഷൻ കോർഡിനേറ്റർ ഡോ. ടി. എൻ. സീമയ്ക്ക് 50 ടാബുകൾ കൈമാറി. അഡ്വ. വി. ജോയ് MLA മുഖ്യാതിഥി ആയ ചടങ്ങിൽ MLA മാരായ അഡ്വ. ജി. സ്റ്റീഫൻ, ഒ. എസ്. അംബിക, കേരളീയം ട്രഷറർ ജി. അജയകുമാർ, അലിയാർ ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ 500 കുട്ടികൾക്കുള്ള ലഘുഭക്ഷണവും കേരളീയം ഒരുക്കിയിരുന്നു.

You may also like...