നിർധനരായ വിദ്യാർഥികൾക്ക് ” കേരളീയം ” ഇലക്ട്രോണിക് ടാബുകൾ വിതരണം ചെയ്തു
എസ്. എസ്. എൽ. സി / പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ നിർധനരായ വിദ്യാർഥികൾക്ക് ഗ്ലോബൽ കേരള ഇനിഷ്യെറ്റീവ് – കേരളീയത്തിന്റെ വിദ്യാജ്യോതി പദ്ധതിയിൽ ഉൾപ്പെടുത്തി ഇലക്ട്രോണിക് ടാബുകൾ വിതരണം ചെയ്തു. വർക്കല, കിളിമാനൂർ മണ്ഡലങ്ങളിൽ ഉള്ള 60 വിദ്യാർത്ഥികൾക്കാണ് ടാബ് വിതരണം ചെയ്തത്. ജയദേവൻ മാസ്റ്റർ സ്മാരക പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കേരളീയം സെക്രട്ടറി ജനറൽ എൻ. ആർ. ഹരികുമാർ മുൻ എം പിയും സി പി ഐ (എം) പോളിറ്റ് ബ്യുറോ അംഗവുമായി ശ്രീ. എ. വിജയരാഘവന് ടാബുകൾ കൈമാറി




