കേരളീയം -വി കെ മാധവൻകുട്ടി മാധ്യമ പുരസ്‌ക്കാരം ബഹു : ഉപരാഷ്ട്രപതി ശ്രീ. വെങ്കയ്യ നായിഡു വിതരണം ചെയ്തു.

2020ലെ കേരളീയം -വി കെ മാധവൻകുട്ടി മാധ്യമ പുരസ്‌ക്കാര വിതരണം ബഹു : ഉപരാഷ്ട്രപതി ശ്രീ. വെങ്കയ്യ നായിഡു 17/12/2021, വെള്ളിയാഴ്ച വൈകുന്നേരം ഡൽഹിയിലെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ വിതരണം ചെയ്തു. ഉപരാഷ്ട്രപതിയുടെ വസതിയിലെ സർദാർ വല്ലഭായി പട്ടേൽ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കേരളീയം ചെയർമാൻ പി വി അബ്ദുൾ വഹാബ് എം. പി. അധ്യക്ഷത വഹിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ. വി. മുരളീധരൻ വിശിഷ്ടാതിഥിയായിരുന്നു. മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഏഷ്യാനെറ്റ്‌ ന്യുസ് ഡൽഹി റസിഡന്റ് എഡിറ്റർ പ്രശാന്ത് രഘുവംശം, ചന്ദ്രിക എഡിറ്റർ കമാൽ വരദൂർ എന്നിവർക്ക് പുരസ്‌കാരം സമ്മാനിച്ചു. അച്ചടി മാധ്യമ രംഗത്തെ മികച്ച റിപ്പോർട്ടിനു മാതൃഭൂമി മലപ്പുറം സീനിയർ സബ് എഡിറ്റർ അനു എബ്രഹാം, ദൃശ്യ മാധ്യമ രംഗത്തെ മികച്ച റിപ്പോർട്ടിന് 24 ന്യൂസ് തിരുവനന്തപുരം സീനിയർ റിപ്പോർട്ടർ അലക്സ് റാം മൊഹമ്മദ്‌ എന്നിവർക്ക് പുരസ്ക്കാരം വിതരണം ചെയ്തു.

You may also like...